പേരില്ല

Monday, March 27, 2006

ചേലീല മൌലിയില്‍

അതുല്യ ചേചി ആവശ്യപെട്ടത് .....

എന്റെ കുട്ടികാലത്ത് അവധിക്കു അച്ചന്റെ തറവാട്ടിലെ തെവാരപുരയില്‍ വൈകിട്ടു പാടുന്ന കീര്‍ത്തനങ്ങളില്‍ ഒന്ന്. അന്നൊക്കെ വാക്കുകളുടെ അര്‍ത്ഥമറിയാതെ( ഇന്നും കാര്യമായ പുരൊഗതി ഉണ്ടായിട്ടില്ല) ഈണത്തില്‍ ചേര്‍ന്നു മറ്റുള്ളവരുടെ കൂടെ പാടും. ഇപ്പൊഴത്തെ ജെനറേഷന് (ഞാനുള്‍പടെ) തേവാരപുരയില്‍ പാടാന്‍ വെണ്ടി ഇതും മറ്റു പല കീര്‍ത്തനങ്ങളും അടങ്ങിയ പ്രിന്റ് ഔട്ടുകള്‍ ഉണ്ട്....അതില്‍ നിന്നും പകര്‍തിയതാണ് താഴെ.......
ഇതിന്റെ കര്‍ത്താവാരാണൊ എന്തൊ?


ചേലീല മൌലിയില്‍ പീലി ചാര്‍ത്തി
കോലുന നെറ്റീയില്‍ ഗോപിചാര്‍ത്തി

ചെന്താ‍മരയിതള്‍ കണ്ണിനേറ്റം
ചന്തം കലരും മഷീയെഴുതി

ഉള്‍പൂവിനാന്ദമെകിവാഴും
എള്‍പൂവിനൊത്തൊരു നാസയെന്തി

തൊണ്ടിപ്പഴത്തിന്നു നാണമേകും
ചുണ്ടിന്റെ മധുര്യമെങ്ങും വീശി

കര്‍ണങ്ങളീലുള്ള കുണ്‌ഡലങ്ങള്‍
ഗണ്‌ഡതലങ്ങളില്‍ മിന്നലാര്‍ന്നും

ഹാരാദിയാഭരണങ്ങളേന്തി
മാറിന്നു ശോഭയിരട്ടിയാക്കി

ചമ്മട്ടിക്കൊലു വലതു കൈയ്യില്‍
ചെമ്മെകടിഞ്ഞാണിടതു കൈയ്യില്‍

മഞ്ഞപ്പട്ടങ്ങു ഞൊറിഞ്ഞുടുത്തു
ശിഞ്‌ജിതനാദത്തില്‍ നിന്നു കൃഷ്ണന്‍

തേരില്‍ വികാരമീയന്നിരുന്നാ-
ധിരനാമര്‍ജുനനേവമോതി

ഭക്തപ്രിയകരുണാമ്പുരാശേ
വക്തവ്യമല്ലാത്ത വൈഭവമേ

യുദ്ധക്കളതിലൊരുങ്ങി നില്‍ക്കും
ബന്ധുക്കളെയൊന്നു കാട്ടിടേണം

എന്നതു കേട്ടുടന്‍ കൃഷ്ണനപ്പോള്‍
മുന്നോട്ടു തേരിനെ കൊണ്ടു നിര്‍ത്തി

അയ്യോ! ഭഗവാനെ എന്റെ കൃഷ്ണാ,
വയ്യ ബന്ധുക്കളെ കൊല്ലുവാനോ?

ബന്ധുക്കളെക്കൊന്നു രാജ്യമാളും
എന്തീനു സൌഖ്യമിയന്നിടാനൊ?

ഏവം കഥിച്ചു ധനഞ്ജയനും
ഭാവം പകര്‍ന്നതു കണ്ട നെരം

ഭാവജ്ഞനാം ഭഗവാന്‍ മുകുന്ദന്‍
ഈവണ്ണമൊദിനാന്‍ സാവധാനം

ഇല്ലാത്തതുണ്ടാകയില്ലയല്ലൊ
ഇല്ലാതെപോകയിലുള്ളതൊന്നും

ദേഹിയ്‌ക്കു നാശമുണ്ടാവതെല്ല
ദേഹം നശിച്ചീടുമെന്നു മാത്രം

ആരേയുമാത്മാവു കൊല്ലുക്കില്ല
ആരാലും കൊല്ലപെടുന്നുമില്ല

വസ്‌ത്രം പഴയതുപെക്ഷിച്ചിട്ട്
പുത്തന്‍ ധരിപ്പതുപോലെയത്രെ

ജീര്‍ണിച്ച ദെഹം ത്യജിച്ചു ദേഹി
തിണ്ണം ധരിക്കുന്നു വേറെ ദേഹം

ആ‍ാത്മാവെ അഗ്നിദഹിപിക്കില്ല
ആത്മാവലിഞ്ഞു പൊകുന്നുമില്ല

ആത്മാ ജനിചു മരിക്കുമെന്നാ‍ണാ-
ത്മാവില്‍ നി കരുതുന്നെങ്കില്‍

തിണ്ണം ജനിച്ചവന്‍ ചാകുമെന്നും
തിണ്ണമരിച്ചവന്‍ ജാതനെന്നും

നന്നായറിഞ്ഞു നീ ദുഃഖിയാതെ
നന്നായ് സ്വധര്‍മ്മമറിഞ്ഞു ചെയ്‌ക

സംശയമൊന്നിലും വെച്ചിടാതെ
സംശയം കൂടാതെ ചെയ്കയെല്ലാം

കര്‍മം ചെയ്യാനധികാരിയാം
കര്‍മഫലങ്ങളിലാശ പാപം

കര്‍മ്മഫലങ്ങളില്‍ ഹേതുവായൊ
കര്‍മം ചെയ്യാതെയൊ വണിടൊല്ലെ

ഇങ്ങനെയൊരൊരൊ തത്വമോദി
ഭംഗിയില്‍ പാര്‍ത്ഥനെ ബുദ്ധനാക്കി

വിശ്വാസം കൂട്ടുവാന്‍ ദേവദെവന്‍
വിശ്വരൂപംകാട്ടി നിന്നു തേരില്‍

എല്ലാതിലുമേല്ലാം ഞാനാണെന്നും
എല്ലാ‍മെന്നിലെന്നും കണ്ടിടേണം

നൂലില്‍ മണികള്‍ പൊലെന്നില്ലാം
ചേലില്‍ കോര്‍ത്തുള്ളതാണോര്‍ത്തിടേണം

സാക്ഷാല്‍ പരമാത്മാതത്വമേവം
പാര്‍ത്ഥന്‍ ഭഗവാങ്കല്‍ നിന്നറിഞ്ഞു

ഏറ്റമുണര്‍വോടെ പാര്‍ത്ഥിപന്‍ താന്‍
ഏറ്റു സ്വധര്‍മ്മം നടത്തികൊണ്ടാന്‍

ദുര്യൊധനാദി ശത്രുക്കളേയും
നിര്യാണം ചെയ്തു ജയിച്ചു കൊണ്ടാന്‍

ഒന്നു ശ്രമം ചെയ്ത നേരം ദൈവം
നന്നായ് സഹായിച്ചു പൂര്‍ണമാക്കി

എങ്ങു യോഗീശ്വരന്‍ കൃഷ്ണനുണ്ടൊ
അങ്ങു ധനുര്‍ധരന്‍ പാര്‍ത്ഥനുണ്ട്

അങ്ങു വിജയശ്രീ മംഗളങ്ങള്‍
തങ്ങുന്നീ മന്ത്രം ജപിച്ചു കൊള്‍ക

ശ്രിമദ്ഭഗവാന്റെ ഗീത വേഗം
ലേശം വിടാതെ പഠിച്ചു കൊള്‍ക

ഗീത പഠിക്കുന്ന വീട്ടില്ലാം
ശ്രിദെവി വാണീടും എന്നു കാണാം

ഗീത പഠം ചൊല്ലി കേട്ടുവെന്നാല്‍
ബൊഥമുണ്ടായീടും വൃക്ഷങ്ങള്‍‌ക്കും

സര്‍വ്വചരാചരങ്ങള്‍ക്കതീനാല്‍
സര്‍വത്രമംഗളം വന്നീടട്ടെ...

7 Comments:

Anonymous Anonymous said...

thanks.

kannus

Tue Mar 28, 09:30:00 pm 2006  
Blogger സ്വാര്‍ത്ഥന്‍ said...

‘ഗീത’ ഇത്ര ലളിതമായ വരികളില്‍ വായിക്കുന്നത് ഇതാദ്യം.
നന്ദി, പേരില്ലാ ബ്ലോഗുകാരാ

Wed Mar 29, 06:29:00 am 2006  
Blogger Activevoid said...

കണ്ണൂസ്,സ്വര്‍ഥരെ
സര്‍വത്ര മംഗളം
നന്ദി

Wed Mar 29, 08:23:00 pm 2006  
Blogger .:: ROSH ::. said...

Reached here frm 'shaniyan's blog.
Thanks for posting the verses, been looking for it for sometime.

Sun Apr 02, 07:50:00 am 2006  
Blogger രാവണന്‍ said...

സ്വാഗതം പേരില്ലേ.....

ഈ വരികള്‍ക്കു നന്ദി....
ഞാന്‍ വളരെ ചെറുതായിരിക്കുമ്പോള്‍ അമ്മ ഇതു പാടി തന്നതോര്‍മ്മയുണ്ട്....
ഒരു പ്രിന്റ് എടുത്തു..
നാട്ടില്‍ പോകുമ്പോള്‍ അമ്മയ്ക്കു കൊടുക്കാമെന്നു കരുതി..

Thu Mar 29, 04:32:00 am 2007  
Blogger supersubra said...

I have the audio of this song recorded from WOrldspace radio RMRadio long back. Can anybody tell me the singer and lyricist.

Mon Aug 06, 03:54:00 pm 2012  
Blogger supersubra said...

https://www.dropbox.com/s/smve4aomzfd75ap/RamaRama.mp3

Sun Dec 29, 06:46:00 pm 2013  

Post a Comment

<< Home